കൂത്തുപറമ്പ് വേങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ ഗാനമേളക്കിടെ സംഘർഷം. സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെ നാട്ടുകാർ മർദ്ദിച്ചതായി പരാതി. സ്കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളക്കിടെയാണ് സംഭവം. പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികൾ ചികിത്സ തേടി.
ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിനെച്ചൊല്ലി ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ സംഘർഷം. സർവകലാശാല അധികൃതർ പ്രദർശനാനുമതി നിഷേധിച്ചിട്ടും വിദ്യാർത്ഥികൾ തടിച്ചുകൂടിയതിനെ തുടർന്നാണ് പോലീസുമായി സംഘർഷമുണ്ടായത്. തുടർന്ന് അഞ്ച് വിദ്യാർത്ഥികളെ കരുതൽ തടങ്കലിലാക്കി. ഇതിൽ നാലുപേർ മലയാളികളാണ്.
കഴിഞ്ഞ വർഷത്തെ ഐസിസിയുടെ ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച പുരുഷ താരമായി സൂര്യകുമാർ യാദവ്. ടി20യിൽ ഒരു കലണ്ടർ വർഷത്തിൽ 1000 റൺസിനു മുകളിൽ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് സൂര്യകുമാർ യാദവ്. ടി20യിൽ ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരവും സൂര്യയാണ്. 2022 ൽ 68 സിക്സറുകൾ താരം നേടി.