തലസ്ഥാനത്ത് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന ബി.ബി.സി ഡോക്യുമെന്ററി പ്രദർശന വേദിയിൽ ബി.ജെ.പിയുടെ പ്രതിഷേധം. ബിബിസി ഡോക്യുമെന്ററി പ്രദർശന വേദിയിലെ ബാരിക്കേഡ് തകർക്കാൻ ബിജെപി പ്രവർത്തകർ ശ്രമിച്ചതിനെ തുടർന്നാണ് പൂജപ്പുരയിൽ സംഘർഷാവസ്ഥ ഉടലെടുത്തത്. വനിതാ ബി.ജെ.പി പ്രവർത്തകർ ഉൾപ്പെടെ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചു.
സംസ്ഥാനത്ത് മഴ ശക്തമാകുന്നു. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലെ മലയോര മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയേറെ. ഇതനുസരിച്ച് രണ്ട് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് വ്യക്തമാക്കുന്നത്.
ഓസ്കർ നോമിനേഷനിൽ ഇടം നേടി രാജമൗലിയുടെ ആർആര്‍ആറിലെ ‘നാട്ട് നാട്ട്’ ഗാനം. ഒറിജിനൽ സോങ് കാറ്റഗറിയിലാണ് നാട്ടു നാട്ടു ഇടം നേടിയത്. ഗോൾഡൻ ഗ്ലോബിൽ മികച്ച ഒറിജനല്‍ സോങിനുള്ള പുരസ്കാരം നാട്ടു നാട്ടുവിനെ തേടിയെത്തിയിരുന്നു.