കണ്ണൂര്‍ വിസി പുനര്‍നിയമനത്തിൽ മുഖ്യമന്ത്രി നേരിട്ടിടപെട്ടു: കത്തുകൾ പുറത്ത് വിട്ട് ഗവര്‍ണര്‍
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കണ്ണൂര്‍ വിസി പുനര്‍നിയമനത്തിൽ മുഖ്യമന്ത്രി നേരിട്ടിടപെട്ടു: കത്തുകൾ പുറത്ത് വിട്ട് ഗവര്‍ണര്‍

Sep 19, 2022, 12:53 PM IST

കണ്ണൂർ വി.സിയുടെ പുനർനിയമനത്തിൽ മുഖ്യമന്ത്രിക്കെതിരെ, ഗുരുതര ആരോപണവുമായി ഗവർണർ. പുനർനിയമനത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് ഗവർണർ ആരോപിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഗവർണർക്ക് അയച്ച കത്തുകൾ പുറത്തുവന്നു. മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി ശുപാർശ നൽകിയെന്നും ഗവർണർ ആരോപിച്ചു.

കാവ്യാ മാധവന് ഇന്ന് 38-ാം പിറന്നാള്‍

Sep 19, 2022, 03:06 PM IST

നടി കാവ്യ മാധവന് ഇന്ന് 38-ാം ജന്മദിനം. ബാലതാരമായി വെള്ളിത്തിരയിലെത്തി, പിന്നീട് മലയാളികളുടെ നായികാ സങ്കൽപം തന്നെ മാറ്റിമറിച്ച താരമാണ് കാവ്യാ മാധവൻ. നിരവധി ആരാധകരാണ്, താരത്തിന് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുന്നത്.

പുതിയ ബഹിരാകാശ നിലയത്തിൽ ബഹിരാകാശ നടത്തത്തിനിറങ്ങി ചൈനീസ് സഞ്ചാരികള്‍

Sep 19, 2022, 01:53 PM IST

പുതിയ ബഹിരാകാശ നിലയത്തില്‍ ബഹിരാകാശ നടത്തത്തിനിറങ്ങി ചൈനീസ് സഞ്ചാരികള്‍. കായ് ഷൂഷെ, ചെന്‍ ഡോങ് എന്നീ യാത്രികരാണ് പുറത്ത് നിന്ന് ഹാച്ച് ഡോര്‍ തുറക്കുന്നതിനുള്ള ഹാന്റില്‍ സ്ഥാപിക്കുന്നതിനായി നിലയത്തിന് പുറത്തിറങ്ങിയത്. ഇത് രണ്ടാം തവണയാണ് ചൈനീസ് സഞ്ചാരികള്‍ ബഹിരാകാശ നടത്തത്തിന് ഇറങ്ങുന്നത്.