കാണിക്കയായി ലഭിച്ച നാണയമെണ്ണിത്തളര്‍ന്ന് ശബരിമലയിലെ ജീവനക്കാർ. 600 ലധികം ജീവനക്കാർ തുടർച്ചയായി 69 ദിവസമായി എണ്ണുന്നുണ്ടെങ്കിലും നാണയങ്ങൾ കുന്നുകൂടി കിടക്കുകയാണ്. ഇവർക്ക് എണ്ണിത്തീരാതെ പോരാനുമാകില്ല. അതിനാൽ ഇവർക്ക് അവധി നല്കാന് ബോര്‍ഡ് പ്രത്യേക തീരുമാനമെടുക്കേണ്ട സ്ഥിതിയാണ്.
കിലിയൻ എംബാപ്പെയുടെ ഗോൾ വേട്ടയുടെ മികവിൽ പിഎസ്ജിക്ക് ഗംഭീര വിജയം. ഫ്രഞ്ച് കപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ പിഎസ്ജി ആറാം ഡിവിഷൻ ക്ലബ് പയിസ് ഡി കാസലിനെ 7-0 ന് പരാജയപ്പെടുത്തി. മത്സരത്തിൽ എംബാപ്പെ അഞ്ച് ഗോളുകൾ നേടി. പിഎസ്ജിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം ഒരു മത്സരത്തിൽ അഞ്ച് ഗോളുകൾ നേടുന്നത്.
എലപ്പുള്ളിയിൽ വെട്ടേറ്റ് മരിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കുപ്പിയോട് മുഹമ്മദ് സുബൈറിന്റെ കുടുംബത്തിനും ജപ്തി നോട്ടീസ്. പരേതനായ സുബൈറിന്റെ അവകാശികൾ എന്ന പേരിലാണ് ജപ്തി നോട്ടീസ് വന്നിരിക്കുന്നത്. എലപ്പുള്ളി വില്ലേജിലെ (ഒന്ന്) അഞ്ച് സെന്റ് ഭൂമി കണ്ടുകെട്ടാനാണ് നോട്ടീസ്.