എറണാകുളം ലോ കോളേജില്‍ ഉദ്ഘാടനത്തിനിടെ അപർണ്ണ ബാലമുരളിയ്ക്ക് വിദ്യാർത്ഥിയിൽ നിന്ന് നേരിട്ട അനുഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കോളേജ് യൂണിയൻ. സംഭവത്തിൽ യൂണിയൻ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഖേദം പ്രകടിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. എറണാകുളം ലോ കോളേജ് യൂണിയന്റെ ഉദ്ഘാടന വേദിയിലാണ് സംഭവം.
ഗുണ്ടാസംഘവുമായി ബന്ധമുള്ള രണ്ട് ഡിവൈ.എസ്.പിമാരെ സസ്പെൻഡ് ചെയ്തു. വിജിലൻസ് ഡിവൈ.എസ്.പി പ്രസാദ്, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ജെ ജോൺസൺ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ ഇടപെട്ടുവെന്നാണ് ഇരുവർക്കുമെതിരായ ആരോപണം. ഗുണ്ടകളിൽ നിന്ന് ഇവർ സാമ്പത്തിക നേട്ടമുണ്ടാക്കിയതായും റിപ്പോർട്ടുണ്ട്.
ഓൺലൈൻ ഡേറ്റിംഗ് ആപ്ലിക്കേഷനുകൾ വളരെക്കാലമായി പ്രചാരത്തിലുണ്ട്. ഇന്ത്യക്കാർ ഇപ്പോൾ വ്യാപകമായി ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്. ജനപ്രിയ ഡേറ്റിംഗ് ആപ്ലിക്കേഷനായ ഗ്ലീഡൻ തങ്ങളുടെ ഉപയോക്താക്കളുടെ എണ്ണം 10 ദശലക്ഷം കവിഞ്ഞതായി വെളിപ്പെടുത്തി. ഉപഭോക്താക്കളായി 20 ലക്ഷം ഇന്ത്യക്കാരുമുണ്ട്.