സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തിൽ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി കൊളീജിയം. അഭിഭാഷകരുടെ ലൈംഗിക ആഭിമുഖ്യമോ സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളോ ജഡ്ജിയുടെ നിയമനത്തിന്റെ മാനദണ്ഡമല്ലെന്ന് സുപ്രീം കോടതി കൊളീജിയം വ്യക്തമാക്കി. ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രം തിരിച്ചയച്ച പേരുകൾ വീണ്ടും ശുപാർശ ചെയ്തു.
ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റിനെതിരായ ലൈംഗികാരോപണത്തിൽ ശക്തമായ നടപടി സ്വീകരിക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് താരങ്ങൾ. സർക്കാരുമായി നടത്തിയ ചർച്ചയിൽ തൃപ്തികരമായ പ്രതികരണം ലഭിച്ചില്ലെന്ന് പ്രതിഷേധകർ പറഞ്ഞു. എൻഎസ്എഫ് പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരണ്‍ സിംഗ് രാജിവയ്ക്കണമെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട് വ്യക്തമാക്കി.
ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിക്കുന്ന 'പഠാൻ' ജനുവരി 25ന് തിയേറ്ററുകളിലെത്തും.2 മണിക്കൂർ 26 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. ആദ്യ പകുതി ഒരു മണിക്കൂറും പത്ത് മിനിറ്റുമാണ്. രണ്ടാം പകുതി ഒരു മണിക്കൂറും 16 മിനിറ്റുമാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഷാരൂഖ് ഖാൻ ചിത്രം തിയേറ്ററുകളിലെത്തുന്നത്.