കോമൺവെൽത്ത് ഗെയിംസ്: സ്മൃതി മന്ഥന ടി20 റാങ്കിംഗിൽ മൂന്നാമത്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കോമൺവെൽത്ത് ഗെയിംസ്: സ്മൃതി മന്ഥന ടി20 റാങ്കിംഗിൽ മൂന്നാമത്

Aug 3, 2022, 03:27 PM IST

കോമൺവെൽത്ത് ഗെയിംസിലെ മികച്ച പ്രകടനത്തോടെ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ഥന ടി20 റാങ്കിംഗിൽ മുന്നേറി. പുതുതായി പുറത്തിറക്കിയ റാങ്ക് ലിസ്റ്റിൽ മൂന്നാം സ്ഥാനത്താണ് സ്മൃതി. ഓസ്ട്രേലിയയുടെ മെഗ് ലാനിങ് ഒന്നാം സ്ഥാനത്തും ബെത് മൂണി രണ്ടാം സ്ഥാനത്തുമാണ്. ന്യൂസിലൻഡ് താരം സോഫി ഡിവൈനെയാണ് മന്ഥന മറികടന്നത്.

ബിംബിസാരയിൽ വൈജയന്തിയായി സംയുക്ത മേനോൻ

Aug 3, 2022, 04:05 PM IST

നന്ദമൂരി കല്യാൺ റാമിനെ നായകനാക്കി വസിഷ്ഠ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സംയുക്ത മേനോന്‍റെ ക്യാരക്ടർ വീഡിയോ പുറത്തിറങ്ങി. ബിംബിസാര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വൈജയന്തി എന്ന കഥാപാത്രത്തെയാണ് സംയുക്ത മേനോൻ അവതരിപ്പിക്കുന്നത്. കാതറിൻ തെരേസയാണ് ചിത്രത്തിലെ മറ്റൊരു നായിക.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും: പ്രവചിച്ച് ലിംഗായത്ത് മുഖ്യ പുരോഹിതന്‍

Aug 3, 2022, 03:34 PM IST

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രവചനവുമായി ലിംഗായത്ത് പുരോഹിതന്‍. രാഹുല്‍ ഗാന്ധി കര്‍ണാടകയിലെ ചിത്രദുര്‍ഗ ശ്രീ മുരുകരാജേന്ദ്ര മഠത്തിലെത്തി സന്യാസിമാരെ സന്ദര്‍ശിച്ചിരുന്നു. ഈ സമയത്ത് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് മുഖ്യപുരോഹിതന്‍ പ്രവചിച്ച് അനുഗ്രഹിച്ചതായാണ് റിപ്പോർട്ട്.