കോമണ്‍വെല്‍ത്ത് ഗെയിംസ് ;10 കിലോമീറ്റര്‍ നടത്തത്തില്‍ പ്രിയങ്കയ്ക്ക് വെള്ളി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കോമണ്‍വെല്‍ത്ത് ഗെയിംസ് ;10 കിലോമീറ്റര്‍ നടത്തത്തില്‍ പ്രിയങ്കയ്ക്ക് വെള്ളി

Aug 6, 2022, 06:20 PM IST

2022 കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യ ഒരു മെഡൽ കൂടി നേടി. വനിതകളുടെ 10 കിലോമീറ്റർ നടത്തത്തിൽ, ഇന്ത്യയുടെ പ്രിയങ്ക ഗോസ്വാമി വെള്ളി മെഡൽ നേടി. 2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ, ഇന്ത്യയുടെ മൂന്നാമത്തെ അത്ലറ്റിക് മെഡലാണിത്. 43 മിനിറ്റും 38 സെക്കൻഡും കൊണ്ടാണ്, പ്രിയങ്ക 10 കിലോമീറ്റർ പൂർത്തിയാക്കിയത്.

കുഴി അടച്ചിട്ട് മതി ഇനി പിരിവ് ; വി.ഡി. സതീശന്‍

Aug 6, 2022, 05:45 PM IST

റോഡ് നന്നാക്കാതെ ടോള്‍ പിരിക്കാന്‍ അനുവദിക്കരുതെന്നും, ടോള്‍ പിരിവ് നിര്‍ത്തിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അങ്കമാലിയിലേത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും, വ്യവസ്ഥിതി നടത്തിയ കൊലപാതകമാണ് അതെന്നും വി ഡി സതീശന്‍ പറഞ്ഞു. ദേശീയപാതയിലെ കുഴിയില്‍പ്പെട്ട് ഒരാള്‍ മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.നിയമസഭയില്‍ നാഷണല്‍ ഹൈവേയിലും പി. ഡബ്ലൂ..

കോഴിക്കോട് ഇരട്ടസ്‌ഫോടനം; തടിയന്റവിട നസീറിനെ വെറുതെവിട്ടതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് എന്‍ഐഎ  

Aug 6, 2022, 05:54 PM IST

കോഴിക്കോട് ഇരട്ടസ്‌ഫോടന കേസിലെ ഒന്നാം പ്രതി തടിയന്റവിട നസീര്‍, കൂട്ടുപ്രതി ഷഫാസ് എന്നിവരെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരെ എന്‍ഐഎ സുപ്രീം കോടതിയെ സമീപിച്ചു. സ്‌ഫോടനത്തില്‍ ഇരുവരുടെയും പങ്ക് വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ഐഎ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്. എന്‍ഐഎയുടെ അപ്പീല്‍ സെപ്റ്റംബര്‍ 12-ന് പരിഗണിക്കാന്‍ ജസ്റ്റിസുമാരായ കെ. എം. ജോസഫ്, ഹൃഷികേശ് റോയ് എന്നിവര്‍