കോമൺവെൽത്ത് ഗെയിംസ്; പ്രീക്വാർട്ടറിൽ സിന്ധുവും ശ്രീകാന്തും
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കോമൺവെൽത്ത് ഗെയിംസ്; പ്രീക്വാർട്ടറിൽ സിന്ധുവും ശ്രീകാന്തും

Aug 4, 2022, 08:55 PM IST

കോമൺവെൽത്ത് ഗെയിംസിൽ പുരുഷ സിംഗിൾസ് ബാഡ്മിന്റണില്‍ കിഡംബി ശ്രീകാന്തും വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ പി.വി സിന്ധുവും പ്രീക്വാർട്ടറിൽ പ്രവേശിച്ചു .സിന്ധു ,മാലിദ്വീപിന്‍റെ ഫാത്തിമത് നബാഹ അബ്ദുൾ റസാഖിനെയും ശ്രീകാന്ത്, ഉഗാണ്ടയുടെ ഡാനിയേൽ വനാഗാലിയേയും പരാജയപ്പെടുത്തിയാണ് പ്രീക്വാർട്ടറിൽ കടന്നത്.

ഗുജറാത്തിൽ മങ്കിപോക്സ് ബാധിച്ചതായി സംശയിക്കുന്ന ആദ്യ കേസ് റിപ്പോർട്ട് ചെയ്തു

Aug 4, 2022, 08:44 PM IST

ഗുജറാത്തിൽ മങ്കിപോക്സിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു.ഇയാളുടെ സ്രവ സാമ്പിളുകൾ കൂടുതൽ പരിശോധയ്ക്ക് അയച്ചതായി അധികൃതർ അറിയിച്ചു.രോഗിയെ ഇപ്പോൾ നഗരത്തിലെ ജിജി ആശുപത്രിയിൽ സജ്ജമാക്കിയ പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായിരുന്ന ജി പ്രതാപവർമ തമ്പാൻ അന്തരിച്ചു

Aug 4, 2022, 08:14 PM IST

കോൺഗ്രസ് നേതാവും മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ ജി പ്രതാപ വർമ തമ്പാൻ (63) അന്തരിച്ചു. വീടിന്‍റെ ശുചിമുറിയിൽ വീണ് പരിക്കേറ്റ തമ്പാൻ ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. 2012 മുതൽ 2014 വരെ ഡി.സി.സി പ്രസിഡന്‍റായിരുന്നു. ചാത്തന്നൂരിൽ നിന്നുള്ള മുൻ എം.എൽ.എയാണ് പ്രതാപ വർമ തമ്പാൻ.