കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സുരക്ഷാവീഴ്ച: ഗുസ്തി മത്സരവേദി ഒഴിപ്പിച്ചു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സുരക്ഷാവീഴ്ച: ഗുസ്തി മത്സരവേദി ഒഴിപ്പിച്ചു

Aug 5, 2022, 09:24 PM IST

കോമൺവെൽത്ത് ഗെയിംസ് വേദിയിൽ സുരക്ഷാ വീഴ്ചയെ തുടർന്ന് ഗുസ്തി സ്‌റ്റേഡിയവും വേദിയും പൂർണ്ണമായും ഒഴിപ്പിച്ചു. ഗുസ്തി വേദിയുടെ മുകളിൽ ഘടിപ്പിച്ചിരുന്ന ശബ്ദ ഉപകരണം താഴേക്ക് വീണതിനെ തുടർന്നാണ് അധികൃതർ വേദി ഒഴിപ്പിച്ചത്. രണ്ട് മണിക്കൂറോളമാണ് മത്സരങ്ങൾ നിർത്തിവെച്ചത്.

മാളിയേക്കൽ മറിയുമ്മ അന്തരിച്ചു: വടക്കന്‍ മലബാറില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്‌ലിം വനിത

Aug 5, 2022, 08:58 PM IST

വടക്കന്‍ മലബാറിലെ മുസ്‌ലിം സമുദായത്തിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിതയായ മാളിയേക്കൽ മറിയുമ്മ അന്തരിച്ചു. 97 വയസ്സായിരുന്നു വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മാളിയേക്കലിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം രാത്രി പതിനൊന്നിന് അയ്യലത്തെ പള്ളിയിൽ ഖബറടക്കും.

50 മൈക്രോണിനു മുകളിലുള്ള കവറുകൾ ഉപയോഗിക്കാം; തർക്കത്തിന് തീർപ്പ്

Aug 5, 2022, 09:19 PM IST

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെയും ബദലുകളുടെയും പട്ടിക പ്രസിദ്ധീകരിച്ചു. ഇതോടെ പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ വ്യാപാരികളും തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കത്തിനു പരിഹാരമായി. ഭക്ഷണവസ്തുക്കൾ പാക്ക് ചെയ്തു നൽകുന്ന പ്ലാസ്റ്റിക് കണ്ടെയ്നറുകളും പലചരക്കു സാധനങ്ങൾ പൊതിഞ്ഞു നൽകുന്ന 50 മൈക്രോണിനു മുകളിലുള്ള കവറുകളും ഉപയോഗിക്കാൻ അനുമതിയുണ്ട്..