സംസ്ഥാനത്തുടനീളം ഹർത്താൽ ആക്രമണ കേസുകളിൽ ഉൾപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ പുരോഗമിക്കുന്നു. കണ്ണൂർ ജില്ലയിൽ എട്ട് പേരുടെ സ്വത്തുക്കൾ ഇന്ന് കണ്ടുകെട്ടും. ഇന്ന് വൈകുന്നേരത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു ലക്ഷം വ്യവസായ സംരംഭങ്ങൾ ആരംഭിച്ചെന്നും രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്നുമുള്ള സംസ്ഥാന സർക്കാരിന്റെ അവകാശവാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെറ്റായ കണക്കുകൾ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പാറ്റൂരിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടിയ സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിന്റെ കൂട്ടാളികൾ കീഴടങ്ങി. അഭിഭാഷകന്റെ സഹായത്തോടെ തിരുവനന്തപുരം കോടതിയിലാണ് കീഴടങ്ങിയത്. കേസിലെ മുഖ്യപ്രതികളായ ആരിഫ്, ആസിഫ്, രഞ്ജിത്ത്, ജോമോൻ എന്നിവരാണ് കീഴടങ്ങിയത്. പ്രതികളെ റിമാൻഡ് ചെയ്തു.