ശക്തനായ നേതാവും മികച്ച സംഘാടകനും പ്രഭാഷകനുമായിരുന്ന തമ്പാൻജി യുടെ വിയോഗം കോൺഗ്രസ്സ് പാർട്ടിക്ക് വലിയ നഷ്ടമാണെന്ന് ബിന്ദുകൃഷ്ണ അനുസ്മരിച്ചു. 'പ്രിയപ്പെട്ട പ്രതാപവർമ്മ തമ്പാൻ നമ്മെ വിട്ടുപിരിഞ്ഞു. അദ്ദേഹത്തിൻ്റെ അകാല വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു' എന്ന് ബിന്ദു ഫേസ്ബുക്കിൽ കുറിച്ചു.
മീനച്ചിലാർ, മണിമലയാർ, പമ്പയാർ, അച്ചൻകോവിലാർ ഉൾപ്പെടെ ഒമ്പത് നദികളിലെ ജലനിരപ്പ് ഉയരുന്നുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ജലകമ്മീഷൻ അറിയിച്ചു. ചാലക്കുടി പുഴയിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം ഉണ്ടാകാം. സംസ്ഥാനത്തെ 12 പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് 70 ശതമാനത്തിന് മുകളിലാണ്.
ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്ന നിലയിൽ തന്നെയെന്ന് റവന്യൂ മന്ത്രി കെ രാജൻ. പെരിങ്ങൽക്കുത്ത് ഡാമിൽ നിന്ന് 37,902 ഘനയടി വെള്ളമാണ് ചാലക്കുടിപ്പുഴയിൽ എത്തുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പരിഭ്രാന്തരാകരുതെന്നും അദ്ദേഹം പറഞ്ഞു.