കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പ്; മത്സരിക്കുമെന്ന സൂചന നല്‍കി ദിഗ് വിജയ് സിംഗ് 
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പ്; മത്സരിക്കുമെന്ന സൂചന നല്‍കി ദിഗ് വിജയ് സിംഗ് 

Sep 21, 2022, 06:12 PM IST

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചന നല്‍കി, മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ്. തനിക്കും മത്സരിക്കാൻ അർഹതയുണ്ടെന്നും ആർക്കും മത്സരിക്കാമെന്നും, 30 വരെ കാത്തിരിക്കൂവെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ശശി തരൂരും മത്സരിക്കാൻ സാധ്യതയുണ്ട്.

ഗൂഗിള്‍ സെര്‍ച്ചില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം ;പുതിയ ഫീച്ചറുമായി കമ്പനി

Sep 21, 2022, 05:35 PM IST

ഗൂഗിൾ സെർച്ചിൽ തന്നെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം പ്രഖ്യാപിച്ച് കമ്പനി. ഈ സൗകര്യം തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിൽ തുടക്കത്തിൽ ലഭ്യമാകും. വൈകാതെ മറ്റ് രാജ്യങ്ങളിലേക്കും സൗകര്യം എത്തും. ജർമ്മനി, സ്പെയിൻ, ഇറ്റലി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ, ഇപ്പോൾ ഈ ഫീച്ചർ ലഭ്യമാണ്.

വിരാട് കോഹ്ലിയെ അമിതമായി ആഘോഷിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഗംഭീര്‍

Sep 21, 2022, 06:31 PM IST

മുന്‍ നായകന്‍ വിരാട് കോഹ്ലിയെ അമിതമായി ആഘോഷിക്കുന്നത് നിർത്തണമെന്ന്, മുൻ ഇന്ത്യന്‍ താരം ഗൗതം ഗംഭീർ. താരാരാധന അവസാനിപ്പിക്കണമെന്നും രാജ്യവും ക്രിക്കറ്റും ആകണം പ്രധാനമെന്നും ഗംഭീർ പറഞ്ഞു. കപിൽ ദേവിനെയും മഹേന്ദ്ര സിംഗ് ധോണിയെയും ആഘോഷിച്ചത് പോലെയാണ്, കോഹ്ലിയെ ആഘോഷിക്കുന്നതെന്നും ഗംഭീർ പറഞ്ഞു.