കർണാടക മുഖ്യമന്ത്രിക്കെതിരെ പോസ്റ്ററുമായി കോൺഗ്രസ്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കർണാടക മുഖ്യമന്ത്രിക്കെതിരെ പോസ്റ്ററുമായി കോൺഗ്രസ്

Sep 21, 2022, 01:22 PM IST

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കെതിരെ 'പേസിഎം' പോസ്റ്റർ പ്രചാരണവുമായി കോൺഗ്രസ്. ക്യൂ.ആർ കോഡ് ഉൾപ്പെടുത്തിയാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. ബെംഗളൂരുവിലെ പൊതുസ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.

പറമ്പിക്കുളം ഡാം ഷട്ടർ തകരാറായ സംഭവം; തമിഴ്നാടിന്റെ വീഴ്ചയെന്ന് ഡാം സുരക്ഷാ അതോറിറ്റി മുൻ ചെയർമാൻ

Sep 21, 2022, 01:35 PM IST

പാലക്കാട് പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാറിലായ സംഭവത്തില്‍ തമിഴ്നാടിന്റെ വീഴ്ചയെന്ന് ഡാം സുരക്ഷാ അതോറിറ്റി മുൻ ചെയർമാൻ ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ. കൃത്യമായ പരിശോധന നടത്തുമെന്ന് തമിഴ്നാട് അറിയിച്ചിരുന്നു. എന്നാൽ അറ്റകുറ്റപ്പണികളിൽ തമിഴ്നാടിന് വീഴ്ച പറ്റിയെന്ന് രാമചന്ദ്രൻ നായർ കുറ്റപ്പെടുത്തി.

ദുൽഖർ അതിഗംഭീരം; 'ചുപ്പ്' വേറെ ലെവലെന്ന് പ്രേക്ഷകര്‍

Sep 21, 2022, 01:44 PM IST

ആര്‍ ബാല്‍കി സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ബോളിവുഡ് ചിത്രം 'ചുപ്പി'നെ ഏറ്റെടുത്ത് കേരളത്തിലെ പ്രേക്ഷകരും. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ സിറ്റികളില്‍ ചുപ്പ് സിനിമ സൗജന്യമായി കാണാനുള്ള അവസരം നല്‍കിയിരുന്നു. പത്തുമിനിറ്റ് നേരം കൊണ്ട് ഇന്‍ഡ്യയൊട്ടാകെയുള്ള ഷോകളുടെ ടിക്കറ്റുകള്‍ സിനിമയെ സ്‌നേഹിക്കുന്ന ആസ്വാദകര്‍ കരസ്ഥമാക്കിയിരുന്നു..