കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) ഭേദഗതി ശരിവച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി അപകടകരമാണ് എന്ന് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു.ഭരണഘടനാ വ്യവസ്ഥകൾ നിയമത്തെ മറികടക്കുമെന്നും പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ പാർട്ടികൾ പ്രസ്താവനയിൽ പറഞ്ഞു. ഇഡിക്ക് കൂടുതൽ അധികാരം നൽകുന്നത് പ്രതിപക്ഷം എതിർത്തു.
2021ലെ വ്യക്തിഗത ഡാറ്റാ സംരക്ഷണ ബിൽ കേന്ദ്ര സർക്കാർ ലോക്സഭയിൽ നിന്ന് പിന്‍വലിച്ചു. വ്യക്തികളുടെ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുക, ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി സ്ഥാപിക്കുക എന്നിവ ബില്ലിലൂടെ സർക്കാർ നിർദ്ദേശിച്ച ലക്ഷ്യങ്ങളിൽ ചിലതാണ്.
ചാവക്കാട് മുനയ്ക്കക്കടവിൽ നിന്ന് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കോസ്റ്റ് ഗാർഡ് നടത്തിയ ഹെലികോപ്റ്റർ തെരച്ചിലിൽ രണ്ട് നോട്ടിക്കൽ മൈൽ അകലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ കരയിൽ എത്തിക്കാൻ ഒരു ബോട്ട് പുറപ്പെട്ടിട്ടുണ്ട്.തമിഴ്നാട് സ്വദേശികളാണ് ഇവർ.