അൽ ഖ്വയ്ദ നേതാവ് അയ്മൻ അൽ സവാഹിരിയെ വധിക്കാൻ ഉപയോഗിച്ച ഡ്രോണ്‍ വടക്കൻ കിർഗിസ്ഥാനിലെ മനാസിൽ ഗാൻസി വ്യോമതാവളത്തിൽ നിന്നാണ് നിയന്ത്രിച്ചതെന്ന് സൂചന. ഡ്രോണിൽ നിന്ന് രണ്ട് ഹെൽഫയർ മിസൈലുകളാണ് അമേരിക്ക തൊടുത്തത്. യു.എസ്. ചാരസംഘടനയായ സി.ഐ.എ ആണ് ദൗത്യം പൂർത്തീകരിച്ചത്.
പാർട്ടി കമ്മിറ്റികളുടെ നേതൃത്വത്തിൽ ചിട്ടികളും സമാനമായ സാമ്പത്തിക ഇടപാടുകളും നടത്തരുതെന്ന് സി.പി.എം നിർദ്ദേശം. പയ്യന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഫീസ് കെട്ടിടം പണിയുന്നതിന് ഗിഫ്റ്റ് സ്കീം ഉൾപ്പെടുത്തിയുള്ള ചിട്ടി നടത്തിപ്പ് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് കമ്മിറ്റികളോട് ഈ നിർദേശം.
ശ്രീനാരായണഗുരു ഓപ്പണ്‍ സർവകലാശാലയിൽ സ്വന്തം സമുദായത്തിനായി നിയമനം നടത്തിയെന്ന് മുന്‍മന്ത്രി കെ.ടി. ജലീല്‍ വെളിപ്പെടുത്തിയതായി എസ്.എന്‍.ഡി.പി. യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വി.സി സ്വന്തം സമുദായത്തിൽ നിന്ന് ആരും ഇല്ലാത്തതിനാലാണ് തന്നെ നിയമിച്ചതെന്നും ജലീൽ പറഞ്ഞതായി ഇദ്ദേഹം അറിയിച്ചു.