യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ ഫിറോസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.
കേരളത്തിലെ ആം ആദ്മി പാർട്ടി നേതൃത്വത്തെ പൂർണമായും പിരിച്ചുവിട്ടു. ഉടൻതന്നെ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുമെന്ന് ആം ആദ്മി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സന്ദീപ് പഥക് പറഞ്ഞു. ബുധനാഴ്ച തിരുവനന്തപുരത്ത് ചേരുന്ന നേതൃയോഗത്തിൽ പുതിയ സംസ്ഥാന കമ്മിറ്റിയുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
ഐസിസിയുടെ കഴിഞ്ഞ വർഷത്തെ ട്വന്റി20 ടീമിൽ ഇടം നേടി വിരാട് കോലി. കോലിയെ കൂടാതെ ഇന്ത്യൻ താരങ്ങളായ സൂര്യകുമാർ യാദവ്, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ എന്നിവരും ടീമിലുണ്ട്. 2022ലെ ട്വന്റി20 ലോകകപ്പിലെ പ്രകടനമാണ് കോലിയെ ടീമിലെത്തിച്ചത്. ഇംഗ്ലണ്ടിനെ ലോകചാമ്പ്യൻമാരാക്കിയ ജോസ് ബട്ലറാണ് ഐസിസി ടീമിന്റെ ക്യാപ്റ്റൻ.