കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന് സിവിക് ചന്ദ്രനെ വെള്ളിയാഴ്ചവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. കോഴിക്കോട് ജില്ലാ കോടതി കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. കേസില്‍ പൊലീസ് റിപ്പോര്‍ട്ട് ഇതുവരെ നല്‍കിയില്ല.ആദ്യം രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ സിവിക് ചന്ദ്രന് ചൊവ്വാഴ്ച ജാമ്യം അനുവദിച്ചിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, ഇന്ത്യയിൽ 17135 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതായി, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ സജീവ കേസുകൾ നിലവിൽ 0.31 ശതമാനം ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്കും പ്രതിവാര പോസിറ്റിവിറ്റി നിരക്കും യഥാക്രമം, 3.69 ശതമാനവും 4.67 ശതമാനവുമാണ്.
തൊണ്ടി മുതലിൽ കൃത്രിമം കാണിച്ചെന്ന, തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്, മന്ത്രി ആന്റണി രാജു സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി. കേസിലെ തുടർ നടപടികൾ ഹൈക്കോടതി തടഞ്ഞു. നാളെ കേസിന്റെ വിചാരണ നടക്കാനിരിക്കെയാണ് കോടതി നടപടി.