സാർസ്-കൊവിഡ് 19 വൈറസുകൾ ഭ്രൂണത്തെയും ബാധിക്കുമെന്ന് പുതിയ പഠനം. അമ്മയുടെ കൊവിഡ്-19 അണുബാധ ഗർഭസ്ഥ ശിശുവിന് വൈകല്യങ്ങൾക്ക് കാരണമാകുമെന്നും തലച്ചോറിലെയും മറ്റ് അവയവങ്ങളിലെയും രക്തക്കുഴലുകൾക്ക് പരിക്കുകൾ വരുത്തുമെന്നും പഠനം സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഭ്രൂണങ്ങളിലെ ആഘാതം വകഭേദങ്ങൾ അനുസരിച്ച് വ്യത്യാസപ്പെടും.
പോപ് ഇതിഹാസം മൈക്കിൾ ജാക്സന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. 'മൈക്കിൾ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം അന്റോയിൻ ഫ്യൂകയാണ്. ജാക്സന്റെ ജീവിതത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും ഇതുവരെ പറയാത്ത കാര്യങ്ങളും ചിത്രത്തിലുണ്ടാകും. ജോൺ ലോഗൻ തിരക്കഥയെഴുതുന്ന ചിത്രം നിർമ്മിക്കുന്നത് ഗ്രഹാം കിങാണ്.
കാട്ടുപന്നികളുടെ എണ്ണം കൂടുന്നില്ലെന്നും, കുത്തനെ കുറയുകയാണെന്നും സംസ്ഥാന വനംവകുപ്പ്. 2010 നെ അപേക്ഷിച്ച് 12,906 എണ്ണത്തിന്റെ കുറവുണ്ടായി. കാട്ടാനകളുടെ എണ്ണത്തിലും കുറവുണ്ടായെന്നാണ് വനംവകുപ്പ് പറയുന്നത്. കഴിഞ്ഞ 12 വർഷത്തിനിടെ 356 എണ്ണം കുറഞ്ഞു. പുള്ളിമാനിന്റെ എണ്ണത്തിലും ഗണ്യമായ ഇടിവുണ്ടായിട്ടുണ്ട്.