കോവിഡ് കൂടുന്നു; സംസ്ഥാനത്ത് ആറു മാസത്തേക്കു മാസ്ക്, സാനിറ്റൈസർ നിർബന്ധം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കോവിഡ് കൂടുന്നു; സംസ്ഥാനത്ത് ആറു മാസത്തേക്കു മാസ്ക്, സാനിറ്റൈസർ നിർബന്ധം

Aug 6, 2022, 08:43 AM IST

സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കി സർക്കാർ വീണ്ടും ഉത്തരവിറക്കി. കോവിഡ് കേസുകളിൽ നേരിയ വർദ്ധനവുണ്ടായ സാഹചര്യത്തിൽ മാസ്കുകളും സാനിറ്റൈസറുകളും ആറ് മാസത്തേക്ക് നിർബന്ധമാക്കിയാണ് ആരോഗ്യവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്നലെ സംസ്ഥാനത്ത് 1113 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

‘വാഹൻ’ വെബ്സൈറ്റിൽ നുഴഞ്ഞുകയറ്റം: അന്വേഷണം സൈബർ പൊലീസിന്

Aug 6, 2022, 08:35 AM IST

മോട്ടർ വാഹന വകുപ്പ് രാജ്യവ്യാപകമായി ഉപയോഗിക്കുന്ന ‘വാഹൻ’ വെബ്സൈറ്റിൽ നുഴഞ്ഞു കയറി വ്യാജ വാഹന രേഖകൾ ഉണ്ടാക്കുന്നതായുള്ള കണ്ടെത്തൽ കൂടുതൽ അന്വേഷണത്തിനായി സൈബർ പൊലീസിനു കൈമാറും. കേരളത്തിനു പുറത്തുള്ള സംഘമാണ് ഇതിനുള്ള സോഫ്റ്റ‍്‍വെയറും പ്രത്യേക ആപ്പും ആവശ്യക്കാർക്ക് നൽകുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇത്തരം സോഫ്റ്റ‍്‍വെയർ ഉപയോഗിക്കുന്നതായി കണ്ടെത്തിയ കൂടുതൽ പുക പരിശോധന കേന്ദ്രങ്ങൾ അടച്ചുപൂട്ട

ഡീസൽ പ്രതിസന്ധി; ഇന്നും കെ.എസ്.ആർ.ടി.സി സർവീസുകൾ മുടങ്ങും

Aug 6, 2022, 08:50 AM IST

ഡീസൽ പ്രതിസന്ധിയെ തുടർന്ന് കെ.എസ്.ആർ.ടി.സി സർവീസുകൾ ഇന്നും വെട്ടിക്കുറയ്ക്കും. ഡീസൽ ക്ഷാമം കാരണമുള്ള കെ.എസ്.ആർ.ടി.സി സർവീസ് വെട്ടിച്ചുരുക്കൽ ബുധനാഴ്ച വരെ തുടരും. ഇന്ന് ഓർഡിനറി സർവീസുകളിൽ 25 ശതമാനം മാത്രമാണ് നിരത്തിലിറങ്ങുക. അഞ്ഞൂറോളം സർവീസുകളാണ് ഇന്നലെ റദ്ദാക്കിയത്.