ചൈനയിൽ ജനുവരി 13 നും 19 നും ഇടയിൽ, കോവിഡ്, കോവിഡാനന്തര രോഗങ്ങൾ കാരണം മാത്രം 13,000ത്തിലധികം മരണം. ഈ മാസം മരിച്ച 60,000 പേർക്ക് പുറമേയാണിതെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ചൈനീസ് പുതുവത്സര ദിനത്തിൽ ബീജിംഗിലെ ലാമ ക്ഷേത്രത്തിന് പുറത്ത് മൈലുകളോളം ക്യൂ ഉണ്ടായിരുന്നതായി റിപ്പോർട്ട് ഉണ്ട്.
ശ്രദ്ധ വോൾക്കർ വധക്കേസിൽ 3000 പേജുള്ള കുറ്റപത്രം തയാറാക്കി അന്വേഷണ സംഘം. 100 പേരുടെ സാക്ഷിമൊഴികൾ, ഇലക്ട്രോണിക്, ഫോറൻസിക് തെളിവുകൾ, പ്രതി അഫ്താബ് പൂനവാലയുടെ കുറ്റസമ്മത മൊഴി, നര്‍ക്കോട്ടിക് പരിശോധനാ ഫലങ്ങൾ എന്നിവ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കരട് കുറ്റപത്രം ഇപ്പോൾ നിയമവിദഗ്ദ്ധരുടെ പരിശോധനയിലാണ്.
പോപ്പുലർ ഫ്രണ്ട് ജപ്തിയുടെ മറവിൽ മുസ്ലീം ലീഗ് അംഗങ്ങളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടക്കുന്നതായി ലീഗ്. പോപ്പുലർ ഫ്രണ്ട് ജപ്തിക്കിടെ മലപ്പുറത്ത് മുസ്ലീം ലീഗ് പഞ്ചായത്ത് അംഗത്തിന്റെ സ്വത്ത് കണ്ടുകെട്ടിയത് സർക്കാരും പോപ്പുലർ ഫ്രണ്ടും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് മുസ്ലീം ലീഗ് നേതാക്കൾ ആരോപിച്ചു.