പാലായിൽ ചെയർമാൻ സ്ഥാനാർത്ഥി നിർണയത്തിൽ കേരളാ കോൺഗ്രസിന് വഴങ്ങി സി.പി.എം. ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി ജോസീന് ബിനോയെ നഗരസഭാധ്യക്ഷയാക്കും. അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ വിജയിച്ച ഏക സി.പി.എം കൗൺസിലറായ ബിനു പുളിക്കക്കണ്ടത്തെ ചെയർമാനായി നിയമിക്കുന്നതിനെ കേരള കോൺഗ്രസ് ശക്തമായി എതിർത്തതോടെയാണ് സി.പി.എം വഴങ്ങിയത്.
ഗോവ-മുംബൈ ഹൈവേയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ഒരു കുട്ടിയും മൂന്ന് സ്ത്രീകളും ഉൾപ്പെടെ ഒമ്പത് പേർ മരിച്ചു. പുലർച്ചെ അഞ്ച് മണിയോടെ മാംഗോണിനു സമീപമായിരുന്നു അപകടം. മുംബൈയിലേക്ക് പോകുകയായിരുന്ന ട്രക്കും രത്നഗിരി ജില്ലയിലെ ഗുഹാഗറിലേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിമുട്ടിയത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പണം സ്വരൂപിക്കുന്നതിനായി സാൻ ഫ്രാൻസിസ്കോ ഓഫീസിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഫർണിച്ചറുകൾ, എന്നിവയുൾപ്പെടെ 600 ഓളം വസ്തുക്കൾ ലേലത്തിൽ വിറ്റു. കഴിഞ്ഞ ദിവസം ട്വിറ്റർ സംഘടിപ്പിച്ച ഓൺലൈൻ ലേലത്തിൽ ട്വിറ്റർ ലോഗോയായ പക്ഷിയുടെ രൂപത്തിലുള്ള ശിൽപം 100,000 ഡോളറിനാണ് (81,25,000 രൂപ)വിറ്റുപോയത്.