വഫ ഫിറോസിന് നിര്‍ണായക ദിനം; വിടുതൽ ഹർജിയിൽ വിധി ഇന്ന്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

വഫ ഫിറോസിന് നിര്‍ണായക ദിനം; വിടുതൽ ഹർജിയിൽ വിധി ഇന്ന്

Sep 19, 2022, 09:11 AM IST

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി, വഫ ഫിറോസ് സമർപ്പിച്ച വിടുതൽ ഹർജിയിൽ ഇന്ന് വിധി പറയും. കേസിൽ താൻ നിരപരാധിയാണെന്നും ഒഴിവാക്കണമെന്നുമാണ് വഫയുടെ വാദം. ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ, അപകടകരമാംവിധം വാഹനമോടിക്കാൻ പ്രേരിപ്പിച്ചു എന്നതാണ്, വഫയ്ക്കെതിരായ കേസ്.

അഭിഭാഷകനെ മര്‍ദ്ദിച്ച സംഭവം ; കൂടുതൽ ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാൻ ബാര്‍ അസോസിയേഷൻ

Sep 19, 2022, 08:59 AM IST

കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ പോലീസ് മർദ്ദിച്ചെന്ന ആരോപണത്തിൽ കൂടുതൽ ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനൊരുങ്ങി ബാർ അസോസിയേഷൻ. പൊലീസുകർക്കെതിരെ സർക്കാർ നടപടി എടുത്തില്ലെന്നാരോപിച്ചാണിത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് അടുത്ത ദിവസം ഡിഐജി ആര്‍ നിശാന്തിനി സംസ്ഥാന പൊലീസ് മേധാവിക്ക് സമര്‍പ്പിക്കും. സമരം തുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും സർക്കാരിൻറെ ഭാഗത്തു നിന്ന് നടപടി ഉണ്ടാകാത്ത

പാകിസ്ഥാനിൽ ജലജന്യ രോഗങ്ങൾ വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന

Sep 19, 2022, 09:26 AM IST

മഹാപ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ, പാകിസ്ഥാനിൽ ജലജന്യ രോഗങ്ങളുടെ ആസന്നമായ രണ്ടാമത്തെ ദുരന്തത്തെക്കുറിച്ച്, ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന. പാകിസ്ഥാനിലെ വെള്ളപ്പൊക്ക ബാധിത പ്രദേശമായ സിന്ധ് പ്രവിശ്യയിലുടനീളമുള്ള ജനങ്ങൾ, കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.