അട്ടപ്പാടിയിലെ മധു വധക്കേസിൽ, ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. കേസിൽ ഒരു മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ, ഹൈക്കോടതി വിചാരണ കോടതിക്ക് നിർദേശം നൽകി. പുതിയ നിർദേശത്തിന്റെ പശ്ചാത്തലത്തിൽ ഒരു ദിവസം കൂടുതൽ സാക്ഷികളെ വിസ്തരിക്കും. കേസിൽ ഇന്ന് ഒരാൾ കൂടി കൂറുമാറി. 21-ാം സാക്ഷിയായ വീരൻ ഇന്ന് കോടതിയിൽ കൂറുമാറി.
മഴയുടെ തീവ്രത കുറഞ്ഞതിനെ തുടര്‍ന്ന് 11 ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. നിലവില്‍ ഒരു ജില്ലയിലും റെഡ് അലര്‍ട്ട് ഇല്ല. ഇന്നും നാളെയും പത്തനംതിട്ട മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉണ്ട്.
ഗൂഗിളിന്റെ വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമുകളായ, മീറ്റും ഡ്യുവോയും ലയിക്കുന്നു. സൂം പോലുള്ള സേവനങ്ങളുമായി മത്സരിക്കാൻ, വീഡിയോ കോളിംഗ് വിഭാഗത്തെ പ്രാപ്തമാക്കാനാണ് ഗൂഗിളിന്റെ ഈ നടപടി. ഇപ്പോൾ, രണ്ട് ആപ്ലിക്കേഷനുകളെയും ബന്ധിപ്പിക്കുന്ന അപ്ഡേറ്റുകൾ, ആൻഡ്രോയിഡിലും ഐഒഎസിലും ലഭ്യമാണ്.