റഷ്യയിൽ നിന്നും ക്രൂഡോയിൽ; ഇന്ത്യക്ക് ലാഭം 35000 കോടി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

റഷ്യയിൽ നിന്നും ക്രൂഡോയിൽ; ഇന്ത്യക്ക് ലാഭം 35000 കോടി

Sep 19, 2022, 04:55 PM IST

റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ വാങ്ങിയതിലൂടെ ഇന്ത്യൻ കമ്പനികൾ 35000 കോടി രൂപയുടെ ലാഭമുണ്ടാക്കി. റഷ്യ-ഉക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങൾ പിണങ്ങിയതിനെ തുടർന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് റഷ്യ കുറഞ്ഞ നിരക്കിൽ ക്രൂഡോയിൽ വിതരണം ചെയ്തിരുന്നു.

മധു വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി

Sep 19, 2022, 04:31 PM IST

അട്ടപ്പാടി മധു വധക്കേസിലെ 11-ാം പ്രതി ഒഴികെയുള്ള 11 പ്രതികളുടെയും ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ജസ്റ്റിസ് കൗസർ എടപ്പഗമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് മധുവിന്‍റെ സഹോദരി പ്രതികരിച്ചു.

വിഡ്ഢിത്തം വിളമ്പുന്ന പമ്പര വിഡ്ഢി; ഗവർണർക്കെതിരെ മണി

Sep 19, 2022, 05:03 PM IST

ഇടത് സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് എംഎം മണി എംഎൽഎ. സിപിഎം നേതാവ് കെ.കെ രാകേഷിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരായ ആരോപണങ്ങൾ വിഡ്ഢിത്തമാണെന്നും, ഗവർണർ വിഡ്ഢിത്തം പുലമ്പുന്ന പമ്പര വിഡ്ഢിയായി മാറിയെന്നും മണി പറഞ്ഞു.