ക്രൂഡ് ഓയിൽ കയറ്റുമതി 2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ക്രൂഡ് ഓയിൽ കയറ്റുമതി 2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ

Aug 3, 2022, 09:11 PM IST

ഉത്പാദനം വർദ്ധിപ്പിച്ച് എണ്ണ വില നിയന്ത്രിക്കുന്നത് തുടരുന്നതിനാൽ സൗദി അറേബ്യയിലെ ക്രൂഡ് ഓയിൽ കയറ്റുമതി 2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം കടൽ വഴിയുള്ള കയറ്റുമതി പ്രതിദിനം 7.5 ദശലക്ഷം ബാരലിലെത്തിയിരുന്നു.

ബാറ്റിങ്ങ് റാങ്കിങ്ങിൽ കുതിച്ചുകയറി സൂര്യകുമാർ യാദവ്

Aug 3, 2022, 09:05 PM IST

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിലെ മികച്ച പ്രകടനത്തോടെ ബാറ്റിംഗ് റാങ്കിങ്ങിൽ സൂര്യകുമാർ യാദവ് മുന്നിലെത്തി. നിലവിൽ ടി20 ബാറ്റിംഗ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ് ഇദ്ദേഹം. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമാണ് പട്ടികയിൽ ഒന്നാമത്. നേരത്തെ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തായിരുന്നു സൂര്യകുമാർ.

റഷ്യൻ ബന്ധമുള്ള വാസ്തുശില്പിയിൽ നിന്ന് സ്വത്തുക്കൾ പിടിച്ചെടുത്ത് ഇറ്റലി പോലീസ്

Aug 3, 2022, 09:07 PM IST

റഷ്യയിലെ കരിങ്കടലിൽ ആഡംബര എസ്റ്റേറ്റ് രൂപകൽപ്പന ചെയ്ത വാസ്തുശിൽപിയിൽ നിന്ന് 144 ദശലക്ഷം ഡോളർ വിലമതിക്കുന്ന സ്വത്തുക്കൾ ഇറ്റലി ടാക്സ് പോലീസ് കണ്ടുകെട്ടി. വടക്കൻ ഇറ്റലിയിലെ ബ്രെസിയ പട്ടണത്തിലെ "അറിയപ്പെടുന്ന പ്രൊഫഷണലിൽ" നിന്ന് സ്വത്തുക്കൾ പിടിച്ചെടുത്തതായി ടാക്സ് പോലീസ് ബുധനാഴ്ചയാണ് പ്രസ്താവന അയച്ചത്.