തായ്‌വാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിന് നേരെ സൈബര്‍ ആക്രമണം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

തായ്‌വാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിന് നേരെ സൈബര്‍ ആക്രമണം

Aug 4, 2022, 09:39 AM IST

യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തെ തുടർന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിന് നേരെ സൈബർ ആക്രമണം. തങ്ങളുടെ വെബ്സൈറ്റ് സൈബർ ആക്രമണത്തിന് ഇരയായെന്നും വെബ്സൈറ്റ് താൽക്കാലികമായി ഓഫ്‌ലൈനിലാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കെ.എസ്.ആര്‍.ടി.സി എണ്ണക്കമ്പനിക്ക് നല്‍കാനുള്ളത് 10 കോടി

Aug 4, 2022, 09:36 AM IST

ദിവസവരുമാനത്തിൽ നിന്ന് ശമ്പളം നൽകിയതോടെ കെ.എസ്.ആർ.ടി.സിയിൽ ഡീസൽ വിതരണം നിലച്ചു. എണ്ണക്കമ്പനികൾക്കുള്ള പേയ്മെന്‍റുകൾ നിലച്ചതാണ് ഡീസൽ വിതരണത്തെ സാരമായി ബാധിച്ചത്. ഇന്ധനത്തിന്‍റെ അഭാവം മൂലം വടക്കൻ, മധ്യ മേഖലകളിൽ ബുധനാഴ്ച 250 ബസുകളാണ് റദ്ദാക്കിയത്.

രാജ്യത്ത് 19,893 പുതിയ കോവിഡ് കേസുകൾ

Aug 4, 2022, 09:51 AM IST

രാജ്യത്ത് 19893 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കേസുകളുടെ എണ്ണം 44087037 ആയി. 53 മരണങ്ങൾ കൂടി പുതുതായി രേഖപ്പെടുത്തിയതോടെ മരണസംഖ്യ 526530 ആയി.