മഹ്സ അമീനിയുടെ മരണം; പ്രതിഷേധം കനക്കുന്നു, ഇന്റർനെറ്റിന് നിയന്ത്രണം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

മഹ്സ അമീനിയുടെ മരണം; പ്രതിഷേധം കനക്കുന്നു, ഇന്റർനെറ്റിന് നിയന്ത്രണം

Sep 22, 2022, 11:53 AM IST

ഇറാൻ മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയായ മഹ്സ അമീനിയുടെ മരണത്തെ തുടർന്ന് ആരംഭിച്ച പ്രതിഷേധം, ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം മരണസംഖ്യ എട്ടായി ഉയർന്നു. പ്രതിഷേധം ശക്തമായതോടെ ഇന്‍റർനെറ്റ് നിയന്ത്രിച്ചിരിക്കുകയാണ്.

ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തരൂരിനെ നീക്കുന്നു

Sep 22, 2022, 11:09 AM IST

ശശി തരൂരിനെ പാര്‍ലമെന്ററി ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനം. സ്ഥാനത്ത് തുടരാൻ കഴിയില്ലെന്ന് കേന്ദ്രം കോൺഗ്രസിനെ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ തന്നെയാണ്, ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റാനും തീരുമാനിച്ചത്.

എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസ്; യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ പിടിയിൽ

Sep 22, 2022, 11:20 AM IST

എകെജി സെന്ററിന് നേരെ പടക്കം എറിഞ്ഞ പ്രതി പിടിയിൽ. മൺവിള സ്വദേശി ജിതിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. സ്ഫോടക വസ്തു ജിതിനാണ് എറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് ജിതിൻ. ജൂലൈ 30ന് അർദ്ധരാത്രിയിലാണ് എകെജി സെന്ററിന് നേരെ പടക്കമേറുണ്ടായത്.