ഇന്ത്യക്കെതിരായ രണ്ടാം ഏകദിനം തോറ്റതോടെ ന്യൂസിലൻഡിന് ഐസിസി ഏകദിന ടീം റാങ്കിങിൽ ഒന്നാം സ്ഥാനം നഷ്ടമായി.ന്യൂസിലൻഡിനെ പിന്തള്ളി ഇംഗ്ലണ്ടാണ് ഒന്നാമതെത്തിയത്. കിവീസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നേരത്തെ ഹൈദരാബാദിൽ നടന്ന ആദ്യ മത്സരത്തിലും ന്യൂസിലൻഡ് പരാജയപ്പെട്ടിരുന്നു. നിലവിൽ ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്.
നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരായ വിമർശനം മയപ്പെടുത്തിയത് ഗവർണർ-സർക്കാർ ഒത്തുകളിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയോടോ ഗവർണറോടോ ഒപ്പമല്ല പ്രതിപക്ഷം എന്ന് എല്ലായ്പ്പോഴും പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടക്കുന്നത് കൊടുക്കൽ വാങ്ങലും ഒത്തുതീർപ്പുമാണെന്നും സതീശൻ പറഞ്ഞു.
സിഐടിയു ദേശീയ പ്രസിഡന്റായി കെ ഹേമലതയെയും ജനറൽ സെക്രട്ടറിയായി തപൻ സെന്നിനെയും തിരഞ്ഞെടുത്തു. ബെംഗളൂരുവിൽ നടന്ന ദേശീയ സമ്മേളനത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. എം സായിബാബുവാണ് ട്രഷറർ. 425 അംഗ ജനറൽ കൗൺസിലും തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ നിന്ന് 178 അംഗങ്ങളാണ് ജനറൽ കൗൺസിലിലുള്ളത്.