രാജ്യത്തെ ജനാധിപത്യം തകർന്നു: ടി സിദ്ദിഖ് എംഎൽഎ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

രാജ്യത്തെ ജനാധിപത്യം തകർന്നു: ടി സിദ്ദിഖ് എംഎൽഎ

Aug 5, 2022, 03:14 PM IST

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ഇ. ഡി. നടപടികൾക്കുമെതിരെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പൊലീസ് കസ്റ്റഡിയിൽ പ്രതിഷേധവുമായി കോൺഗ്രസ് എംഎൽഎ ടി സിദ്ദിഖ്. രാജ്യത്തെ ജനാധിപത്യം തകർന്നെന്ന് ടി സിദ്ദിഖ് പറഞ്ഞു. കേന്ദ്ര സർക്കാർ നടപടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധ ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്‌..

മലമ്പുഴ ഡാമിന്റെ 4 ഷട്ടറുകൾ ഇന്ന് 3 മണിക്ക് തുറക്കും

Aug 5, 2022, 03:00 PM IST

മലമ്പുഴ ഡാമിന്‍റെ നാലു ഷട്ടറുകളും ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും. കൽപ്പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകൾ ഇന്ന് തുറന്നു.

സെർവർ പണിമുടക്കി; എസ്ബിഐ അക്കൗണ്ട് വഴി യുപിഐ പണമിടപാടുകള്‍ നടത്താനാകുന്നില്ല

Aug 5, 2022, 03:30 PM IST

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിൽ നിന്ന്, യുപിഐ ആപ്പുകള്‍ വഴി ഇടപാട് നടത്താൻ കഴിയാതെ, ഉപഭോക്താക്കൾ. ബാങ്കിന്‍റെ സെർവർ തകരാറിലാണെന്ന അറിയിപ്പ്, ആപ്ലിക്കേഷനുകൾ കാണിക്കുന്നുണ്ട്. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ, നിരവധി പേർ പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.