തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് 24 ശുപാർശകളുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. വിവാഹങ്ങൾക്കും സമ്മേളനങ്ങള്‍ക്കും കെട്ടിടനികുതിയും ക്ലീനിംഗ് ഫീസും വർദ്ധിപ്പിക്കാൻ പ്രിൻസിപ്പൽ ഡയറക്ടർ എം.ജെ. രാജമാണിക്യം ശുപാർശ സമർപ്പിച്ചു.
നോര്‍വീജിയന്‍ സ്ട്രൈക്കര്‍ എർലിംഗ് ഹാളണ്ട് പ്രീമിയര്‍ ലീഗിലെ തന്റെ നാലാം ഹാട്രിക്ക് സ്വന്തമാക്കിയ മത്സരത്തില്‍ വോള്‍വ്സിനെതിരേ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് ജയം. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയിച്ചു.
തമിഴ്നാട്ടിലെ അരക്കോണം നമ്മിലിയിൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ക്രെയിൻ തകർന്ന് വീണ് മൂന്ന് മരണം. എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കെ മുത്തുകുമാർ , എസ് ഭൂപാലൻ , ബി ജ്യോതിബാബു എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.15 ഓടെയാണ് സംഭവം.