ഗവർണർക്കെതിരെ ദേശാഭിമാനിയും ജനയു​ഗവും
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഗവർണർക്കെതിരെ ദേശാഭിമാനിയും ജനയു​ഗവും

Sep 20, 2022, 07:21 AM IST

സിപിഎം-സിപിഐ മുഖപത്രങ്ങളായ ദേശാഭിമാനിയും ജനയുഗവും ഗവർണർക്കെതിരെ ആഞ്ഞടിച്ചു. തന്‍റെ നിലപാട് വിറ്റ് ബിജെപിയിൽ ചേർന്നയാളാണ് ആരിഫ് മുഹമ്മദ് ഖാൻ എന്ന്, ദേശാഭിമാനി പറയുന്നു. അതേസമയം, മനോനില തെറ്റിയപോലെയാണ് ഗവർണർ പെരുമാറുന്നതെന്ന്, സിപിഐ മുഖപത്രമായ ജനയുഗം വിമർശിച്ചു.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര ; ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

Sep 20, 2022, 09:00 AM IST

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന, ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന, സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരമാണിത്. അപ്പർ ടയർ ടിക്കറ്റിന് 1,500 രൂപയാണ് വില. വിദ്യാർത്ഥികൾക്ക് 50 ശതമാനം ഇളവ് നൽകും.

ആദ്യ മുലപ്പാല്‍ ബാങ്കിന് ഒന്നാം പിറന്നാൾ; 1,400 അമ്മമാരുടെ സ്നേഹം

Sep 20, 2022, 07:47 AM IST

1400 അമ്മമാർ നൽകിയ മുലപ്പാൽ ജീവൻ നൽകിയത് 1813 കുഞ്ഞുങ്ങൾക്ക്. കോഴിക്കോട് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ആരംഭിച്ച മുലപ്പാൽ ബാങ്ക്, മുലപ്പാൽ ലഭിക്കാത്ത കുഞ്ഞുങ്ങൾക്ക് ആശ്വാസമേകുന്നു. കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ആദ്യമായി ആരംഭിച്ച കോഴിക്കോട്ടെ മുലപ്പാൽ ബാങ്ക്, ഒന്നാം പിറന്നാൾ ആഘോഷിക്കുകയാണ്.