കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന 'ന്നാ താന്‍ കേസ് കൊട്' ഓഗസ്റ്റ് 11ന് തിയേറ്ററുകളിലെത്തും. ചിത്രത്തിലെ 'ദേവദൂതർ പടി' എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന കുഞ്ചാക്കോ ബോബന്റെ വീഡിയോ വൈറലായിരുന്നു. കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഈ വീഡിയോ ഇതിനോടകം ഒരു കോടിയിലധികം ആളുകൾ കണ്ടുകഴിഞ്ഞു.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന്, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് ഏഴോടെ, വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. അതിന്റെ സ്വാധീനത്താൽ, ഓഗസ്റ്റ് 5 മുതൽ 9 വരെ കേരളത്തിൽ, വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും, സാധ്യതയുണ്ട്.
ദേശീയ പെൻഷൻ വ്യവസ്ഥയിൽ മാറ്റം വരുത്തി പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി. എൻപിഎസ് അക്കൗണ്ടുകളിലേക്കുള്ള ടയർ-2 നിക്ഷേപങ്ങൾക്ക് ക്രെഡിറ്റ് കാർഡ് ഇനി ഉപയോഗിക്കാൻ കഴിയില്ല. ടയർ 1 നിക്ഷേപത്തിനായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് തുടരാം.