ശബരിമല ശ്രീകോവിലിലെ മേല്‍ക്കൂരയില്‍ സമ്പൂര്‍ണ അറ്റകുറ്റപ്പണിക്ക് ദേവസ്വം ബോര്‍ഡ്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ശബരിമല ശ്രീകോവിലിലെ മേല്‍ക്കൂരയില്‍ സമ്പൂര്‍ണ അറ്റകുറ്റപ്പണിക്ക് ദേവസ്വം ബോര്‍ഡ്

Aug 4, 2022, 08:01 AM IST

ശബരിമല ശ്രീകോവിലിലെ മേല്‍ക്കൂരയില്‍ സമ്പൂര്‍ണ അറ്റകുറ്റപ്പണിക്ക് ദേവസ്വം ബോര്‍ഡ് തീരുമാനം. കാലപ്പഴക്കം കാരണം കൂടുതല്‍ ഇടങ്ങളില്‍ ചോര്‍ച്ച ഉണ്ടാകുമെന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ഹൈക്കോടതിയുടെ അനുമതി വാങ്ങിയശേഷം 22-ന് പണികള്‍ ആരംഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ പറഞ്ഞു.ശ്രീകോവിലിന് മുന്‍വശത്ത് കോടിക്കഴുക്കോലിന്റെ ഭാഗത്തായി കണ്ടെത്തിയ ചോര്‍ച്ച കഴിഞ്ഞദിവസം

പുതിയ ചീഫ് ജസ്റ്റിസിനെ നിർദ്ദേശിക്കാൻ നിയമ മന്ത്രാലയം ആവശ്യപ്പെട്ടു

Aug 4, 2022, 07:51 AM IST

പുതിയ ചീഫ് ജസ്റ്റിസിനെ നിർദ്ദേശിക്കാൻ നിയമ മന്ത്രാലയം ആവശ്യപ്പെട്ടു. നിലവിലെ ചീഫ് ജസ്റ്റിസ് എൻ.വി രമണ, ഓഗസ്റ്റ് 26ന് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം. നിലവിലെ ചീഫ് ജസ്റ്റിസിന്‍റെ ഓഫീസിന്, നിയമ മന്ത്രാലയത്തിന്‍റെ നിർദ്ദേശം ലഭിച്ചു.

യുഎപിഎ കേസിൽ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി

Aug 4, 2022, 08:31 AM IST

യുഎപിഎ കേസില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ച് ആണ് ജാമ്യാപേക്ഷ തള്ളിയത്. മാധ്യമ പ്രവർത്തകനായ സിദ്ദിഖ് കാപ്പൻ 22 മാസമായി തടവിലാണ്. 2020 ഒക്ടോബർ അഞ്ചിന് ഹത്രാസ് ബലാത്സംഗ കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടയിലായിരുന്നു അറസ്റ്റ്. ഡൽഹിക്ക് അടുത്ത് മഥുര ടോൾ പ്ലാസയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്.