പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാന ഇറങ്ങി. രാത്രി ഏഴരയോടെയാണ് അരിമണി എസ്റ്റേറ്റിന് സമീപം ചൂലിപ്പാടത്ത് കാട്ടാന എത്തിയത്. നെൽവയലിൽ ഇറങ്ങിയ ആന കൃഷി നശിപ്പിച്ചു. ഒരു തെങ്ങും ആന മറിച്ചിട്ടിട്ടുണ്ട്. പിടി7 നെ പിടികൂടി തൊട്ടടുത്ത ദിവസമാണ് വീണ്ടും ആനയിറങ്ങിയത്.
ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിനും ഘടകങ്ങൾ സംയോജിപ്പിക്കുന്നതിനുമായി കേരളത്തിലേക്ക് വരുന്ന കമ്പനികൾക്കായി കെ.എസ്.ആർ.ടി.സി കെട്ടിടവും വർക്ക്ഷോപ്പും നൽകാൻ തയ്യാറെന്ന് മന്ത്രി ആന്റണി രാജു. 'ഇവോൾവ്' സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഫ്ലൈറ്റ് അറ്റൻഡന്റിനോട് മോശമായി പെരുമാറിയ യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. ഡൽഹി-ഹൈദരാബാദ് സ്പൈസ്ജെറ്റ് വിമാനത്തിലാണ് സംഭവം. ശേഷം സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു. ഒരു യാത്രക്കാരൻ വാക്ക് തർക്കത്തിലേർപ്പെടുകയും മറ്റൊരു യാത്രക്കാരൻ പ്രശനത്തിൽ ഇടപ്പെടുന്നതുമായ വീഡിയോ വൈറലായിരുന്നു.