പ്രതിപക്ഷ പാർട്ടികൾ ഇന്നും പാർലമെന്റിൽ ബഹളം തുടർന്നു. കേന്ദ്ര ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നത് രാജ്യസഭയിലും ലോക്സഭയിലും ഒരുപോലെ ചർച്ചയായിരുന്നു. വിവിധ പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള എംപിമാർ ഈ വിഷയം ശക്തമായി ഉന്നയിച്ചു. കോൺഗ്രസ്സും ശിവസേനയും വിഷയം ഗൗരവമായി സഭയിൽ ഉന്നയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന കർണാടകയിൽ സർക്കാർ നേതൃത്വത്തിൽ വീണ്ടും മാറ്റമുണ്ടാകുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനം ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വഴിവെച്ചിരുന്നു.'വികസിത ഇന്ത്യ @ 100'പരിപാടിയിൽ പങ്കെടുക്കാൻ വന്നതാണ് അദ്ദേഹം.
മഴ വന്നാൽ ജില്ലാ കലക്ടർമാരുടെ പേജിനു താഴെ അപേക്ഷകളുടെ മേളമാണ്. ഒരു അവധി കിട്ടുമോ എന്ന് അന്വേഷിച്ചെത്തുന്ന കുട്ടികളുടെ ബഹളം. അവധി െകാടുത്തില്ലെങ്കിൽ പിന്നെ അപേക്ഷകളുടെ രൂപവും ഭാവവും മാറും. ചിലർ കരയും, സങ്കടം പറയും. ‘എന്താ സാറെ, ഞങ്ങളുടെ ജീവന് വിലയില്ലേ..’ എന്ന് പറഞ്ഞ് വിങ്ങുന്നവരെയും കാണാം.ഇതിനിടെ, കലക്ടറായി ചുമതല ഏറ്റെടുത്തതിനു പിന്നാലെ ആദ്യ ഉത്തരവിൽ തന്നെ നാളെ കുട്ടികൾക്ക് അവധി അനുവദിച്