കഴിഞ്ഞ വർഷം അവസാനമായിരുന്നു തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ നടിയായ ഹൻസിക മൊട്വാനിയുടെ വിവാഹം. മുംബൈ ആസ്ഥാനമായുള്ള ബിസിനസുകാരൻ സുഹൈൽ ഖതൂരിയാണ് ഹൻസികയുടെ ഭർത്താവ്. ഹൻസികയുടെ വിവാഹ വീഡിയോ ഒടിടിയിൽ സ്ട്രീം ചെയ്യാനൊരുങ്ങുകയാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ. ഹൻസികാസ് ലവ് ശാദി ഡ്രാമ എന്ന പേരിലാണ് വീഡിയോ സ്ട്രീം ചെയ്യുന്നത്.
പൊലീസിലെ ഗുണ്ടാബന്ധം കണ്ടെത്തിയതോടെ നടപടി കർശനമാക്കി എക്സൈസ് വകുപ്പ്. വലിയ പാർട്ടികളിൽ ഉദ്യോഗസ്ഥർ പങ്കെടുക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയാണ് വകുപ്പ്. കഴിഞ്ഞ വർഷം മാത്രം 28 പേർ നടപടി നേരിട്ടതോടെ വകുപ്പിലും അഴിമതിക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടെന്നാണ് എക്സൈസ് വകുപ്പിന്റെ വിലയിരുത്തൽ.
വന്യമൃഗങ്ങളെ സംരക്ഷിക്കാൻ നിയമമുള്ള ഏക രാജ്യം ഇന്ത്യയാണെന്ന് പരിസ്ഥിതി പ്രവർത്തകൻ മാധവ് ഗാഡ്ഗിൽ. ഇത് യുക്തിരഹിതവും വിവേകശൂന്യവും ഭരണഘടനാ വിരുദ്ധവുമാണ്. അതിൽ അഭിമാനിക്കാൻ ഒന്നുമില്ലെന്നും ഗാഡ്ഗിൽ പറഞ്ഞു. ദേശീയോദ്യാനത്തിന് പുറത്ത് ലൈസൻസ് പ്രകാരം വേട്ടക്ക് അനുമതി നൽകണമെന്നും ഗാഡ്ഗിൽ പറഞ്ഞു.