ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കാനുള്ള നീക്കം ഒരു തരത്തിലും അനുവദിക്കരുതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഡി.വൈ.എഫ്.ഐ ആഹ്വാനം വെല്ലുവിളിയാണെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഇടപെടണമെന്നും കേന്ദ്രമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
നെടുമങ്ങാട് പീഡനത്തിനിരയായ പതിനാറുകാരിയെ പ്രതിയെ കൊണ്ട് ശൈശവ വിവാഹം നടത്തിയ സംഭവത്തില്‍ 4 പേർക്കെതിരെ കൂടി കേസെടുത്തു. വരന്റെ സഹോദരനും സുഹൃത്തുക്കൾക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. വിവാഹത്തിൽ പങ്കെടുത്തവരെയും പ്രതിചേർത്തിട്ടുണ്ട്. ഡിസംബർ 18ന് നെടുമങ്ങാട് പനവൂരിൽ വച്ചായിരുന്നു വിവാഹം.
ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖിയുടെ ഭാര്യ ആലിയയ്ക്കെതിരെ അമ്മ മെഹറുന്നിസ സിദ്ദിഖി പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ വെർസോവ പൊലീസ് ആലിയയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. മകന്റെ ഭാര്യ ഉപദ്രവിക്കണം എന്ന ഉദ്ദേശത്തോടെ വീട്ടില്‍ എത്തുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് ആരോപണം.