ആമസോണിലെ വനനശീകരണം കാരണം, ഇരകളായ മൃഗങ്ങളുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടായതോടെ ഹാർപ്പി പരുന്തുകൾ വലിയ തോതിൽ കൊല്ലപ്പെടുന്നുവെന്ന് സെന്റർ ഫോർ ബയോഡൈവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ലോകത്തിലെ ഏറ്റവും വലിപ്പമുള്ള പരുന്തുകൾ ഉൾപ്പെടുന്ന ഇനമാണ് ഹാർപ്പി. റോയൽ ഹോക്ക് എന്നും ഇവ അറിയപ്പെടുന്നു.
‘അയോധ്യ രാമ ക്ഷേത്ര’ നിർമ്മാണത്തിന്റെ 40 ശതമാനം പൂർത്തിയായതായി എഞ്ചിനീയർമാർ. നിർമ്മാണ പ്രവർത്തികൾ അതിവേഗം പുരോഗമിക്കുന്നു. ക്ഷേത്രത്തിന്റെ ഒന്നാം നില 2024-ന്റെ തുടക്കത്തോടെ സജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നതായും രാമജന്മഭൂമി ട്രസ്റ്റിന്റെ കീഴിലെ 5 സൂപ്പർവൈസിംഗ് ചീഫ് എഞ്ചിനീയർമാരിൽ ഒരാളായ ജഗദീഷ് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിൽ രാമക്ഷേത്രത്തിന് തറക്കല്ലിട്ട്
മുല്ലപ്പെരിയാറിൽ നാല് ഷട്ടറുകൾ കൂടി തുറക്കും. വി 1, വി 5, വി 6, വി 10 ഷട്ടറുകളാണ് 30 സെന്റിമീറ്റർ വീതം തുറക്കുക. ഇതോടെ തുറക്കുന്ന ഷട്ടറുകളുടെ എണ്ണം 10 ആയി ഉയരും. പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പെരിയാറിൽ ഇറങ്ങരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.