‘ഡാമുകൾ തുറന്നാൽ ഉടൻ വെള്ളപ്പൊക്കമുണ്ടാകുമെന്ന് വിചാരിക്കരുത്’
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

‘ഡാമുകൾ തുറന്നാൽ ഉടൻ വെള്ളപ്പൊക്കമുണ്ടാകുമെന്ന് വിചാരിക്കരുത്’

Aug 5, 2022, 05:44 PM IST

അണക്കെട്ടുകള്‍ തുറന്നാല്‍ ഉടന്‍ പ്രളയമുണ്ടാകുമെന്ന് വിചാരിക്കരുതെന്നു റവന്യൂമന്ത്രി കെ. രാജന്‍. നിയമപ്രകാരം മാത്രമായിരിക്കും ഡാമുകള്‍ തുറക്കുക, ഒറ്റയടിക്കല്ല ഡാമില്‍നിന്നും വെള്ളം തുറന്ന് വിടുന്നത്. ഘട്ടം ഘട്ടമായാണ് ഇത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസമാണ്. മുല്ലപ്പെരിയാര്‍ തുറക്കേണ്ടി വരുമെന്ന് ഇന്നലെ വൈകുന്നേരം 7 മണിക്കുതന്നെ തമിഴ്‌നാട് അറിയിച്ചിരുന്നു

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ജഡ്ജിയായി ഹണി എം വർഗീസ് തുടരും

Aug 5, 2022, 04:01 PM IST

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയായി, ഹണി എം വർഗീസ് തുടരും. ഇത് സംബന്ധിച്ച് ഹൈക്കോടതി പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു. വിചാരണ നടത്തിയിരുന്ന പ്രത്യേക സിബിഐ കോടതിയിൽ നിന്ന്, എല്ലാ കേസ് രേഖകളും സെഷൻസ് കോടതിയിലേക്ക് മാറ്റിയതായി, ഹൈക്കോടതി പ്രോസിക്യൂഷനെയും പ്രതിഭാഗത്തെയും അറിയിച്ചു.

അമേരിക്കന്‍ പൗരന്‍മാര്‍ക്കെതിരെ അല്‍ ഖ്വെയ്ദ ആക്രമണ സാധ്യത: മുന്നറിയിപ്പ് നൽകി യുഎസ്

Aug 5, 2022, 04:33 PM IST

ഒസാമ ബിന്‍ ലാദന് പിന്നാലെ, അല്‍ ഖ്വെയ്ദയുടെ തലവൻ അയ്മാന്‍ അല്‍ സവാഹിരിയും കൊല്ലപ്പെട്ട സാഹചര്യത്തില്‍ യുഎസ് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക. വിദേശ യാത്രകളില്‍ ജനങ്ങള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും യുഎസ് വ്യക്തമാക്കുന്നു.