ഇടുക്കി അണക്കെട്ടിന്റെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. നിലവിൽ 2382.53 അടിയാണ് ഡാമിലെ ജലനിരപ്പ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ജലനിരപ്പ് കൂടുതലാണ്. റൂൾ കർവ് എത്തിയാലും ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടേതാണ് ആദ്യ വോട്ട്. വോട്ടെണ്ണൽ ഇന്ന് തന്നെ നടക്കും. നിലവിലെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ കാലാവധി അവസാനിച്ച ശേഷം ഓഗസ്റ്റ് 11ന് രാജ്യത്തിന്റെ അടുത്ത ഉപരാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്യും.
ഇന്ന് ഹിരോഷിമ ദിനം. 77 വർഷം മുമ്പ് രണ്ടാം ലോകയുദ്ധത്തിൽ ജപ്പാനെ നശിപ്പിച്ച് അമേരിക്ക അണുബോംബ് വർഷിച്ചതിന്റെ ഓർമദിനമാണ് ഇന്ന്. 50,000ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും 37,000 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇപ്പോഴും, ആണവവിസ്ഫോടനത്തിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്ന നിരവധി ആളുകളുണ്ട്.