കായിക മേഖലയിലെ ഉത്തേജക മരുന്ന് ഉപയോഗത്തിനെതിരെ പി. ടി ഉഷ എം. പി രംഗത്ത്. രാജ്യസഭയിലെ തന്റെ കന്നിപ്രസംഗത്തിലാണ് പി. ടി ഉഷ നിലപാട് വ്യക്തമാക്കിയത്. മുതിര്‍ന്ന കായിക താരങ്ങള്‍ മാത്രമായിരുന്നു മരുന്നടിയുടെ പേരില്‍ മുമ്പ് ആരോപണവിധേയരായിരുന്നതെങ്കില്‍ ഇപ്പോഴത് ജൂനിയര്‍ താരങ്ങളിലേക്ക് വരെ എത്തിയിരിക്കുകയാണ്. കായിക മേഖലയിലെ ഉത്തേജക മരുന്ന് ഉപയോഗം കർശനമായി തടയപ്പെടേണ്ടതാണെന്നും പി. ടി ഉഷ വ്യക്തമാക്കി..
ക്ഷേമനിധി ബോർഡുകൾ തൊഴിലാളി ക്ഷേമത്തിന് വേണ്ടിയാണെന്ന് മന്ത്രി വി ശിവൻകുട്ടി. ചില ജീവനക്കാർക്ക് തങ്ങളുടെ മാത്രം ക്ഷേമത്തിനാണെന്നുള്ള തെറ്റിദ്ധാരണയുണ്ട്.
മുൻ മന്ത്രി പാർത്ഥ ചാറ്റർജിയെ അധ്യാപക റിക്രൂട്ട്മെന്റ് അഴിമതിക്കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. 9 പുതിയ മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പാർട്ടി അധികാരത്തിൽ വന്നതിനു ശേഷംമുള്ള ഏറ്റവും വലിയ പുനഃസംഘടനയാണിത്.