ചീറ്റകളെ മയക്കി ഇന്ത്യയില്‍ എത്തിച്ചത് കർണാടക സ്വദേശി ഡോ.സനത് കൃഷ്ണ മുളിയ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ചീറ്റകളെ മയക്കി ഇന്ത്യയില്‍ എത്തിച്ചത് കർണാടക സ്വദേശി ഡോ.സനത് കൃഷ്ണ മുളിയ

Sep 20, 2022, 01:49 PM IST

ഏഴുപതിറ്റാണ്ടിന് ശേഷം ചീറ്റകളെ ഇന്ത്യയിലെത്തിച്ച, ചരിത്രപരമായ ദൗത്യത്തിൽ നിർണായക പങ്കുവഹിച്ച്, ദക്ഷിണ കന്നഡ പുത്തൂർ സ്വദേശിയായ ഡോ.സനത് കൃഷ്ണ മുളിയ. വന്യജീവി അനസ്തീഷ്യ വിദഗ്ധനായ സനത് കൃഷ്ണയാണ്, നമീബിയയിൽ നിന്നുള്ള ചീറ്റകളെ 16 മണിക്കൂർ യാത്രയ്ക്ക് പ്രാപ്തരാക്കിയത്.

ഓഹരി വിപണിയിൽ മുന്നേറ്റം; മുഖ്യ സൂചികകളിൽ ഉയർച്ച

Sep 20, 2022, 11:34 AM IST

ഓഹരി വിപണി ആവേശക്കുതിപ്പിൽ. ആഗോള വിപണിയുമായി യാതൊരു ബന്ധവുമില്ലാതെയാണ്, ഇന്ത്യൻ വിപണി നീങ്ങുന്നത് എന്ന വാദത്തെ സ്ഥിരീകരിക്കുന്നതാണ്, വിപണിയിലെ മുന്നേറ്റം. ആദ്യ മണിക്കൂറിൽ തന്നെ നിഫ്റ്റി 17,800-നും സെൻസെക്സ് 59,800-നും മുകളിലെത്തി. മുഖ്യസൂചികകൾ ഒന്നേകാൽ ശതമാനം വരെ ഉയർന്നു.

തമിഴ് നടി ദീപയെ ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Sep 20, 2022, 12:47 PM IST

പ്രശസ്ത തമിഴ് നടി ദീപയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശ് സ്വദേശിയായ നടിയെ, ഞായറാഴ്ചയാണ് ചെന്നൈ വിരുഗമ്പാക്കത്തെ മല്ലിക അവന്യൂവിലെ വാടക ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 'തുപ്പരിവാളൻ' ഉൾപ്പെടെ നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.