കറുത്ത വസ്ത്രം ധരിച്ച് ബിനു പുളിക്കക്കണ്ടം; യോഗത്തിൽ പ്രതിഷേധം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കറുത്ത വസ്ത്രം ധരിച്ച് ബിനു പുളിക്കക്കണ്ടം; യോഗത്തിൽ പ്രതിഷേധം

Jan 19, 2023, 12:04 PM IST

പാലാ നഗരസഭയുടെ പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന സി.പി.എം പാർലമെന്‍ററി പാർട്ടി നേതാവ് ബിനു പുളിക്കക്കണ്ടം യോഗത്തിനെത്തിയത് കറുത്ത വസ്ത്രം ധരിച്ച്‌. ബിനുവിനെ മാറ്റി ജോസിൻ ബിനോയെ അധ്യക്ഷയാക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് കറുത്ത വസ്ത്രം ധരിച്ച് ബിനു നഗരസഭയിലെത്തിയത്.

ദേശീയോദ്യാനത്തിന് പുറത്ത് വേട്ടയാടാൻ ലൈസൻസ് നൽകണം: മാധവ് ഗാഡ്ഗിൽ

Jan 19, 2023, 11:49 AM IST

വന്യമൃഗങ്ങളെ സംരക്ഷിക്കാൻ നിയമമുള്ള ഏക രാജ്യം ഇന്ത്യയാണെന്ന് പരിസ്ഥിതി പ്രവർത്തകൻ മാധവ് ഗാഡ്ഗിൽ. ഇത് യുക്തിരഹിതവും വിവേകശൂന്യവും ഭരണഘടനാ വിരുദ്ധവുമാണ്. അതിൽ അഭിമാനിക്കാൻ ഒന്നുമില്ലെന്നും ഗാഡ്ഗിൽ പറഞ്ഞു. ദേശീയോദ്യാനത്തിന് പുറത്ത് ലൈസൻസ് പ്രകാരം വേട്ടക്ക് അനുമതി നൽകണമെന്നും ഗാഡ്ഗിൽ പറഞ്ഞു.

നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് മന്ത്രിസഭാ യോഗത്തിൻ്റെ അംഗീകാരം

Jan 19, 2023, 12:10 PM IST

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം. കൂടുതൽ കൂട്ടിച്ചേർക്കലിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. 23ന് നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനം ആരംഭിക്കുക. വായ്പാ പരിധിയിൽ ഇളവ് നൽകാത്തതിലടക്കം നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരെ വിമർശനമുണ്ടാകാൻ സാധ്യതയുണ്ട്.