ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പ് ഐഡിയഫോര്‍ജ് ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പ് ഐഡിയഫോര്‍ജ് ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നു

Sep 21, 2022, 03:52 PM IST

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാൻ ഒരുങ്ങി ഡ്രോൺ സ്റ്റാർട്ടപ്പ് കമ്പനിയായ ഐഡിയഫോർജ്. റിപ്പോർട്ടുകൾ പ്രകാരം, 2023 ൽ കമ്പനി പ്രാരംഭ ഓഹരി വിൽപ്പന നടത്തിയേക്കും. ഡ്രോൺ കമ്പനികൾക്കായുള്ള കേന്ദ്രസർക്കാരിന്റെ, പ്രൊഡക്ഷന്‍ ലിങ്ക്ഡ് പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത, 23 സ്റ്റാർട്ടപ്പുകളിൽ ഒന്നാണിത്.

പഞ്ചാബില്‍ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ഥിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

Sep 21, 2022, 03:09 PM IST

പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിൽ ആത്മഹത്യ ചെയ്ത, മലയാളി വിദ്യാർത്ഥിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ചേർത്തല പള്ളിപ്പുറം സ്വദേശി അഖിൻ എസ് ദിലീപ് എഴുതിയ കുറിപ്പ് ഹോസ്റ്റൽ മുറിയിൽ നിന്നാണ് കണ്ടെടുത്തത്. അഖിൻ നേരത്തെ പഠിച്ച കോഴിക്കോട് എൻ.ഐ.ടിയിലെ, അധ്യാപകനെക്കുറിച്ചാണ് കുറിപ്പിൽ പരാമർശിക്കുന്നത്.

യുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍; അറിഞ്ഞത് കുവൈറ്റിൽ നിന്ന് ഭർത്താവ് എത്തിയപ്പോൾ

Sep 21, 2022, 02:25 PM IST

ചടയമംഗലത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അടൂർ പഴകുളം സ്വദേശിയായ ലക്ഷ്മി പിള്ള(24)യെയാണ് ചടയമംഗലത്ത് അക്കോണത്തുള്ള ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്‍ത്താവ് കിഷോര്‍ രാവിലെ കുവൈത്തില്‍ നിന്നെത്തിയപ്പോള്‍ വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് അടൂരിൽ നിന്നും ലക്ഷ്മിയുടെ മാതാവിനെ വിളിച്ചുവരുത്തി. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് തൂങ