ചെറുകിട സംരംഭങ്ങളിൽ ദുബായ്ക്ക് മുന്നേറ്റം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ചെറുകിട സംരംഭങ്ങളിൽ ദുബായ്ക്ക് മുന്നേറ്റം

Aug 3, 2022, 04:08 PM IST

കഴിഞ്ഞ 20 വർഷത്തിനിടെ, ചെറുകിട ഇടത്തരം സംരംഭങ്ങൾ വഴി വിവിധ മേഖലകളിലായി 11000ത്തിലധികം സ്റ്റാർട്ടപ്പുകൾ ദുബായിൽ ആരംഭിച്ചതായി റിപ്പോർട്ട്. ദുബായിയെ ലോകത്തര വ്യാവസായിക കേന്ദ്രമായി വികസിപ്പിക്കുന്നതിലും ഇവ നിർണ്ണായക പങ്ക് വഹിക്കുന്നു.

സ്വാതന്ത്ര്യ ദിനത്തിൽ സംസ്ഥാനത്തെ 33 തടവുകാരെ മോചിപ്പിക്കാൻ ശുപാർശ

Aug 3, 2022, 05:37 PM IST

'ആസാദി കാ അമൃത് മഹോത്സവ'ത്തിന്‍റെ ഭാഗമായി, സ്വാതന്ത്ര്യ ദിനത്തിൽ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 33 തടവുകാരെ മോചിപ്പിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രിസൺ വെൽഫെയർ കമ്മിറ്റിയുടെയും മറ്റ് സർക്കാർ കമ്മിറ്റികളുടെയും ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

കനത്ത മഴ: മുല്ലപ്പെരിയാര്‍ ഡാം ഓരോ മണിക്കൂര്‍ ഇടവേളയില്‍ പരിശോധിക്കാന്‍ നിർദേശം

Aug 3, 2022, 03:55 PM IST

കനത്ത മഴയുടെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ഒരു മണിക്കൂർ ഇടവിട്ട് പരിശോധന നടത്താൻ നിർദേശം. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 134.80 അടിയാണ്. നിലവിലെ റൂൾ കർവ് 137.40 അടിയാണ്.