എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ദുബൈ ഭരണാധികാരി ലണ്ടനിൽ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ദുബൈ ഭരണാധികാരി ലണ്ടനിൽ

Sep 19, 2022, 08:53 PM IST

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കാൻ ലണ്ടനിലെത്തി. യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷ്മിയും അദ്ദേഹത്തോടൊപ്പമുണ്ട്.

ഇടത് അനുഭാവികളും ഭാരത് ജോഡോ യാത്രയെ പിന്തുണയ്ക്കുന്നു: രാഹുൽ ഗാന്ധി

Sep 19, 2022, 09:48 PM IST

ചില ഇടതുപക്ഷ പ്രവർത്തകർ ഭാരത് ജോഡോ യാത്രയെ പിന്തുണയ്ക്കുന്നുണ്ടെന്ന് രാഹുൽ ഗാന്ധി. അവർ വ്യക്തികളെയല്ല, പ്രത്യയശാസ്ത്രത്തെയാണ് പിന്തുണയ്ക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്ര ഇപ്പോൾ ആലപ്പുഴയിലാണ്. യാത്രയ്ക്കിടെ പുന്നമട ഫിനിഷിംഗ് പോയിന്‍റിലെത്തിയ രാഹുൽ ഗാന്ധി ചൂണ്ടൻ വള്ളം തുഴഞ്ഞു.

മദ്യപിച്ചെത്തിയതിനാൽ പഞ്ചാബ് മുഖ്യമന്ത്രിയെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടെന്ന് പ്രതിപക്ഷം

Sep 19, 2022, 10:13 PM IST

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ മദ്യപിച്ച് ലക്കുകെട്ട് വന്നതിനാൽ വിമാനത്താവളത്തിൽ നിന്ന് ഇറക്കിവിട്ടതായി പ്രതിപക്ഷം ആരോപിക്കുന്നു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പഞ്ചാബിലെ ഭരണകക്ഷിയായ എഎപി പ്രതികരിച്ചു. മദ്യലഹരിയിലായതിനാലാണ് വിമാനത്തിൽ നിന്ന് മന്നെ ഇറക്കിയതെന്ന് ശിരോമണി അകാലിദൾ ആരോപിച്ചു.