ദുല്‍ഖറിന്റെ 'ചുപ്പ്'; ടിക്കറ്റിന് ഗംഭീര വരവേല്‍പ്പ്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ദുല്‍ഖറിന്റെ 'ചുപ്പ്'; ടിക്കറ്റിന് ഗംഭീര വരവേല്‍പ്പ്

Sep 19, 2022, 02:31 PM IST

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം 'ചുപ്പ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്' സിനിമ പ്രേമികൾക്ക് സൗജന്യമായി കാണാൻ അവസരം നല്‍കിയിരുന്നു. ഒന്നര മിനിറ്റിനുള്ളിൽ കേരളത്തിലെ എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്തു. ഇന്ത്യയിലെ എല്ലാ തിയേറ്ററുകളിലും 10 മിനിറ്റിനുള്ളിൽ പ്രേക്ഷകർക്ക് ടിക്കറ്റ് ലഭിച്ചു.

ബില്ലുകളില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു: വിഡി സതീശന്‍

Sep 19, 2022, 02:21 PM IST

വൈസ് ചാൻസലറെ നിയമിക്കാൻ ഗവർണറെ സർക്കാർ സമീപിക്കുന്നത് കേരള ചരിത്രത്തിലെ ആദ്യ സംഭവമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രണ്ട് ബില്ലുകൾ ഒപ്പിടില്ലെന്ന ഗവർണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും, ലോകായുക്ത ബിൽ നിയമവിരുദ്ധമാണെന്നും അതിൽ ഒപ്പിടരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നുവെന്നും സതീശൻ പറഞ്ഞു.

സ്വമേധയാ ഗവർണർ പദവിയിൽ നിന്ന് രാജി വച്ച് പോകുന്നതാണ് ഉചിതം: ഇ.പി ജയരാജൻ

Sep 19, 2022, 02:53 PM IST

അസാധാരണമായ പത്രസമ്മേളനം നടത്തി മുഖ്യമന്ത്രിയെയും സർക്കാരിനെയും സിപിഎമ്മിനെയും വിമർശിച്ച ഗവർണർക്കെതിരെ ഇ.പി ജയരാജന്‍. വ്യക്തിവൈരാഗ്യമുള്ള ഒരു മനുഷ്യൻ എന്ന നിലയിലാണ് ഗവർണർ ഓരോ കാര്യങ്ങളും ചെയ്യുന്നതെന്നും, സ്വമേധയാ ഗവർണർ പദവിയിൽ നിന്ന് രാജി വച്ച് പോകുന്നതാണ് ഉചിതമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.