ഗൂഗിളിന്റെ വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമുകളായ, മീറ്റും ഡ്യുവോയും ലയിക്കുന്നു. സൂം പോലുള്ള സേവനങ്ങളുമായി മത്സരിക്കാൻ, വീഡിയോ കോളിംഗ് വിഭാഗത്തെ പ്രാപ്തമാക്കാനാണ് ഗൂഗിളിന്റെ ഈ നടപടി. ഇപ്പോൾ, രണ്ട് ആപ്ലിക്കേഷനുകളെയും ബന്ധിപ്പിക്കുന്ന അപ്ഡേറ്റുകൾ, ആൻഡ്രോയിഡിലും ഐഒഎസിലും ലഭ്യമാണ്.
അട്ടപ്പാടിയിലെ മധു വധക്കേസിൽ, ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. കേസിൽ ഒരു മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ, ഹൈക്കോടതി വിചാരണ കോടതിക്ക് നിർദേശം നൽകി. പുതിയ നിർദേശത്തിന്റെ പശ്ചാത്തലത്തിൽ ഒരു ദിവസം കൂടുതൽ സാക്ഷികളെ വിസ്തരിക്കും. കേസിൽ ഇന്ന് ഒരാൾ കൂടി കൂറുമാറി. 21-ാം സാക്ഷിയായ വീരൻ ഇന്ന് കോടതിയിൽ കൂറുമാറി.
പശ്ചിമേന്ത്യൻ തീരത്ത്, കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം വർധിക്കുമെന്ന നിഗമനം ശരിവച്ച്, കാലാവസ്ഥാ മാറ്റം. ഉയരത്തിൽ വളരുന്ന ഉയർന്ന സംക്രമണ ശേഷിയുളള കൂമ്പാര മേഘങ്ങളുടെ ക്രമാനുഗതമായ മാറ്റം, കേരളത്തിനോട് ചേർന്നുള്ള കടൽത്തീരത്ത് കൂടുതൽ ദൃശ്യമാണ്. ഇവ മേഘവിസ്ഫോടനത്തിന് കാരണമായേക്കാം.