പതിമൂന്നാമത് ഭരത് മുരളി പുരസ്‌കാരം ദുര്‍ഗ കൃഷ്ണയ്ക്ക്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പതിമൂന്നാമത് ഭരത് മുരളി പുരസ്‌കാരം ദുര്‍ഗ കൃഷ്ണയ്ക്ക്

Aug 6, 2022, 02:35 PM IST

‘ഉടല്‍’ എന്ന സിനിമയിലെ മികച്ച പ്രകടനത്തിന്, പതിമൂന്നാമത് ഭരത് മുരളി പുരസ്‌കാരം ദുര്‍ഗ കൃഷ്ണയ്ക്ക്. അന്തരിച്ച നടന്‍ മുരളിയുടെ പേരില്‍, ഭരത് മുരളി കള്‍ച്ചറല്‍ സെന്റര്‍ ആണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 25,000 രൂപയും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

മൊബൈൽ ടവര്‍ സ്ഥാപിച്ചാൽ പണം നല്കുമെന്ന് വാഗ്ദാനം; ജാഗ്രത വേണമെന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ്

Aug 6, 2022, 02:57 PM IST

മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പുകളിൽ ജാഗ്രത പുലർത്താൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് നിർദ്ദേശം നൽകി. മൊബൈൽ ടവറുകൾ സ്ഥാപിക്കാനെന്ന പേരിൽ ചില കമ്പനികളും ഏജൻസികളും ആളുകളിൽ നിന്ന് പണം ശേഖരിക്കുന്നതിനെതിരെയാണ് മുന്നറിയിപ്പ്.

ലേഡി ​ഗാ​ഗയുടെ വളർത്തു നായ്ക്കളെ മോഷ്ടിച്ച 20കാരന് നാലു വർഷം തടവ്

Aug 6, 2022, 03:19 PM IST

പോപ് ​ഗായിക ലേഡി ​ഗാ​ഗയുടെ വളർത്തുനായ്ക്കളെ മോഷ്ടിച്ച കേസിലെ പ്രതിയ്ക്ക് 4 വർഷം ജയിൽ ശിക്ഷ. 20കാരനായ ജയ്‌ലിൻ കെയ്ഷോൺ വൈറ്റിനെയാണ് യുഎസ് കോടതി തടവു ശിക്ഷയ്ക്കു വിധിച്ചത്. പ്രതിചേർക്കപ്പെട്ട മൂന്നു പേരിൽ ഒരാളാണ് ഇയാൾ. നിലവിൽ മറ്റൊരു കവർച്ചാ കേസിൽ കൂടി പ്രതിയാണ്. കൊലപാതകശ്രമം, കവർച്ചാ ഗൂഢാലോചന എന്നീ കേസുകളിൽ ഇയാൾ നേരത്തേ അറസ്റ്റിലായിട്ടുമുണ്ട്. 2021 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്